ന്യൂഡൽഹി: ഒരു മലയാളിയടക്കം മൂന്നു പേർ മരിച്ച റാവുസ് ഐഎഎസ് പരിശീലന കേന്ദ്രത്തിലെ ദുരന്തദൃശ്യം പങ്കുവെച്ച് ദുരന്തത്തിൽ രക്ഷപ്പെട്ടയാൾ. വെള്ളം ഇരച്ചു കയറുന്നതിന്റെ വീഡിയോയാണ് ഹൃദേശ് ചൗഹാൻ എന്നയാൾ എക്സിൽ പങ്കുവെച്ചത്. വെറും 10 മിനിറ്റിനുള്ളിൽ കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെള്ളം നിറഞ്ഞുവെന്ന് ഹൃദേശ് ചൗഹാൻ ട്വിറ്ററിൽ കുറിച്ചു. താൻ ബേസ്മെന്റിൽ നിന്ന് കയറി രക്ഷപ്പെടുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. "ആ ഭീകരമായ സംഭവത്തിൽ രക്ഷപ്പെട്ടവരിലൊരാളാണ് ഞാൻ. പത്ത് മിനിറ്റിനകം ബേസ്മെന്റിൽ വെള്ളം നിറഞ്ഞു